ദിസ്പൂർ:സംസ്ഥാനത്തെ ശൈശവ വിവാഹങ്ങളെ തടുക്കാൻ ശക്തമായ നടപടിയുമായി അസം സർക്കാർ. നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അതിനായി ജനങ്ങൾ സഹകരിക്കണമെന്നും ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. വിവാഹത്തിലുപരി കുട്ടികളുടെ ശോഭനമായ ഭാവിയാകാണം മുന്നിൽ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച യജ്ഞത്തിൽ ഇതുവരെ 4,004 കേസുകളാണ് രജിസ്റ്റർ ചെയ്തത്. വരും ദിവസങ്ങളിലും കടുത്ത നടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ധുബ്രി ജില്ലയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
ശൈശവ വിവാഹം നടക്കുന്നതായി വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വധു 14-നും 18-നും ഇട.യിൽ പ്രായമുള്ളയാളാണെങ്കിൽ 2006-ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുക്കാനാകുമെന്ന് പോലീസ് പറഞ്ഞു. അമ്മയാകാനുള്ള മികച്ച സമയം 22-നും 30-നും ഇടയിലാണെന്നും അല്ലെങ്കിൽ നിരവധി സങ്കീർണതകൾക്ക് കാരണമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഗുവാഹട്ടിയിൽ നടന്ന പരിപാടിയിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
Comments