ബെംഗളൂരു: ബെംഗളൂരുവിൽ സഹപ്രവർത്തകനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വീഡിയോ കോളിൽ ഭാര്യയെ കാണിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന്, സഹപ്രവർത്തകനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് എച്ച്എസ്ആർ ലേഔട്ട് ഏരിയയിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തുക്കളായ രാജേഷ് മിശ്രയും സുരേഷ് നാനയും എച്ച്എസ്ആർ ലേഔട്ട് ഏരിയയിലെ ലെനിൻ കളക്ഷൻ ഗാർമെന്റ്‌സ് ഫാക്ടറിയിൽ ജോലി ചെയ്യുന്നവരാണ്. ഫാക്ടറിയിൽ വെച്ച് മിശ്ര ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.
കുറ്റാരോപിതനായ സുരേഷ് നാന, രാജേഷ് മിശ്രയോട് വീഡിയോ കോൾ ചെയ്യാനും ഭാര്യയെ കാണിക്കാനും ആവശ്യപ്പെട്ടു. ഇതിൽ ക്ഷുഭിതനായ മിശ്ര, നാനയുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. ഇതോടെ സുരേഷ് നാന രാജേഷ് മിശ്രയെ കുത്തുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Comments