ശ്രീനഗർ: കശ്മീരിലെ ഗുൽഗാമിൽ ആറ് ജെയ്ഷെ മുഹമ്മദ് ഭീകരർ പിടിയിൽ. ജമ്മുകശ്മീർ പോലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരർ പിടിയിലായത്. ഇവരിൽ നിന്നും തോക്കുകളും ബോംബുകളും ഉൾപ്പെടെ വൻ ആയുധശേഖരവും സുരക്ഷാ സേന പിടിച്ചെടുത്തു.
കുൽഗാം ജില്ലയിൽ മിർഹാമ, ദംഹൽ ഹൻജിപോര മേഖലകളിൽ ഭീകര സാന്നിദ്ധ്യമുള്ളതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഭീകരർ പിടിയിലായത്. ഇവരിൽ നിന്നും രണ്ട് മോട്ടോർ ഷെല്ലുകൾ, നാല് യുബിജിഎൽ ഷെല്ലുകൾ, വയർലെസ് സെറ്റ്, നാല് വാക്കി ടോക്കി എന്നിവയും സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്.
ഭീകര സംഘടനയായ ജെയ്ഷി മുഹമ്മദിന്റെ സജീവ പ്രവർത്തകരാണെന്നും പാകിസ്താനിലെ ഭീകരരുമായി അടുത്ത ബന്ധമുള്ളവരാണെന്നും പോലീസ് അറിയിച്ചു. വിവിധ നിയമ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർ അന്വേഷണം പുരോഗമിക്കുന്നതായും ജമ്മു കശ്മീർ പോലീസ് വ്യക്തമാക്കി.
















Comments