ഇസ്ലാമാബാദ്: പാകിസ്താനിലെ അഹമ്മദിയ പള്ളി തകർത്ത് ഇസ്ലാമിസ്റ്റുകൾ. കറാച്ചിയിലെ സദ്ദർ മേഖലയിൽ സ്ഥിതിചെയ്യുന്ന അഹമ്മദിയ പള്ളിയാണ് ഭീകരർ തകർത്തത്. വ്യാഴാഴ്ചയായിരുന്നു സംഭവം.
പള്ളിക്ക് മുകളിൽ കയറിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇവർ മുഖംമൂടി ധരിച്ചിരുന്നു. ചുറ്റിക ഉപയോഗിച്ച് പള്ളിയുടെ മിനാരം തകർക്കുന്ന ഭീകരരുടെ ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു. സംഭവം നേരിട്ട് കണ്ട പോലീസ് കാഴ്ചക്കാരായി നിന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
After Punjab, demolishing the minarets of Ahmadi places of worship started in Karachi. Today, a group of people demolished the minarets of an Ahmadi place of worship in Saddar. Two weeks ago, another Ahmadi worship place's minarets were also demolished in Martin Quarters. pic.twitter.com/X2EnUAtnVV
— Zia Ur Rehman (@zalmayzia) February 2, 2023
ഏതാനും നാളുകൾക്ക് മുമ്പ് മാർട്ടിൻ ക്വാർട്ടേഴ്‌സിലുള്ള അഹമ്മദിയ പള്ളി ആക്രമിക്കപ്പെട്ടിരുന്നു. ജനുവരി 18-നായിരുന്നു സംഭവം. ഏകദേശം 12ഓളം വരുന്ന ഭീകരരുടെ സംഘമാണ് പള്ളി ആക്രമിച്ചത്.
Comments