കാസർകോട്: സിപിഎം വാട്‌സാപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശം അയച്ച് ലോക്കൽ കമ്മിറ്റി സെക്രട്ടറി. പാക്കം ലോക്കൽ കമ്മിറ്റി സെക്രട്ടറി രാഘവൻ വെളുത്തോളിയാണ് വനിതാ നേതാക്കൾ ഉൾപ്പെട്ട ഗ്രൂപ്പിൽ അശ്ലീല ശബ്ദസന്ദേശം അയച്ചത്. പരാതിയുമായി ഗ്രൂപ്പിലെ വനിതകൾ രംഗത്തുവന്നതോടെ വിവരം പുറത്തറിയുകയായിരുന്നു.
സംഭവം വിവാദമായതോടെ വിശദീകരണവുമായി രാഘവൻ വെളുത്തോളി രംഗത്ത് വന്നു. ഭാര്യയ്‌ക്ക് അയച്ച സന്ദേശം മാറി ഗ്രൂപ്പിലേക്ക് വന്നതായിരുന്നു എന്നാണ് രാഘവന്റെ വിശദീകരണം.
പെരിയ ഇരട്ട കൊലപാതക കേസ് പ്രതിയാണ് രാഘവൻ. കേസിന്റെ വിചാരണയ്‌ക്ക് പോകുന്നതിനിടെയാണ് രാഘവൻ സന്ദേശം അയച്ചത്. സ്വഭാവദൂഷ്യത്തിന് മുൻപ് പാർട്ടി നടപടി നേരിട്ടിട്ടുള്ള ആളാണ് രാഘവൻ.
Comments