ഇടുക്കി: നടൻ ബാബു രാജ് അറസ്റ്റിൽ. വഞ്ചനക്കേസിലാണ് അടിമാലി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ബാബു രാജ് സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ്‌റസ്റ്റ്. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിന് നൽകി പണം തട്ടിയെന്നാണ് നടനെതിരെയുള്ളകേസ്.
നെല്ലിമറ്റം സ്വദേശി അരുൺ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. കല്ലാറിന് സമീപമുള്ള ബാബുരാജിന്റെ റിസോർട്ട് 40 ലക്ഷം രൂപയ്‌ക്ക് ഇയാൾ വാടകയ്‌ക്കെടുത്തിരുന്നു. എന്നാൽ റിസോർട്ടിലം കെട്ടിടങ്ങൾക്ക് ഗ്രാമപഞ്ചായത്ത് നമ്പർ നൽകിയിരുന്നില്ല. ഇതിനെ തുടർന്ന് നികുതി സംബന്ധമായ കാര്യങ്ങൾക്ക് തടസ്സം നേരിട്ടിരുന്നു. ഇതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. കരാർ വ്യവസ്ഥകൾക്ക് വിപരീതമായി നിയമപരമായി പ്രശ്‌നങ്ങളുള്ളതിനാൽ പണം തിരികെ നൽകണമെന്നും അറിയിച്ചിരുന്നു. എന്നാൽ പണം തിരികെ നൽകാൻ തയ്യാറായില്ലെന്ന് പരാതികാരൻ പറയുന്നു.
തുടർന്ന് ഇടുക്കി എസ്പിയ്‌ക്ക് അരുൺ പരാതി നൽകുകയായിരുന്നു. കേസിന്റെ ഭാഗമായി അടിമാലി സ്റ്റേഷനിൽ ഹാജരാകണമെന്ന നിർദശത്തെ തുടർന്ന് എത്തിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ സ്റ്റേഷനിലെത്തിയ ബാബു രാജിനെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചത് വിവാദമായിരുന്നു.
















Comments