ഇടുക്കി: അടുക്കളയിൽ കയറി വിട്ടമ്മയെ തെരുവുനായ ആക്രമിച്ചു. കട്ടപ്പന നിർമ്മല മെഡിസിറ്റിയിൽ ചിന്നമ്മയെയാണ് അടുക്കളയിൽ കയറി നായ ആക്രമിച്ചത്. ഇവരുടെ ഇരു കാലുകളിലും കടിയേറ്റിട്ടുണ്ട്. പ്രദേശത്ത് തെരുവ് നായയുടെ ആക്രമണം രൂക്ഷമാണ്.
ഇതേദിവസം തന്നെ മറ്റ് മൂന്നുപേർക്കും തെരുവ് നായയുടെ കടിയേറ്റിട്ടുണ്ട്. പ്രദേശവാസികളായ മേരി കുന്നേൽ, ബാബു മുതുപ്ലാക്കൽ, സണ്ണി തഴയ്‌ക്കൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ നാല് പേരും ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
പറമ്പിൽ ജോലി ചെയ്യുന്നതിനിടയിലാണ് മേരിയുടെ കൈയ്യിൽ നായ കടിച്ചത്് വീടിന് മുൻപിൽ നിൽക്കുമ്പോഴാണ് ബാബുവിനെ നായ ആക്രമിച്ചത്. നിർമ്മാണ തൊഴിലാളിയായ സണ്ണിയെ ജോലി സ്ഥലത്ത് വച്ചാണ് നായ ആക്രമിച്ചത്. ഇയാൾക്ക് തുടയിലാണ് പരിക്കേറ്റത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ഹൈറേഞ്ചിൽ പത്ത് പേരെയാണ് തെരുവ് നായ ആക്രമിച്ചത്.
















Comments