ലക്‌നൗ: ആർപി-സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് തലവൻ സഞ്ജീവ് ഗോയങ്ക യുപി സർക്കാരിന് 10000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചു. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ബഹുരാഷ്‌ട്ര കമ്പനിയാണ് ആർപി-സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഗോയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. പുനരുപയോഗ മേഖലയ്‌ക്ക് 7,500 കോടി രൂപ വകയിരുത്തുന്നതാണ് ആർപി-സഞ്ജയ് ഗോയങ്ക ഗ്രൂപ്പിന്റെ നിക്ഷേപം.
വൈദ്യുതി വിതരണത്തിനും റീട്ടെയിൽ മേഖലയ്‌ക്കും യഥാക്രമം 1,000 കോടി രൂപയുടെ ഉയർച്ച ഇതിലൂടെ ലഭിക്കും. യുപി സ്പോർട്സ് അക്കാദമികളിൽ ഗോയങ്കയുടെ വ്യവസായ സ്ഥാപനം 500 കോടിയുടെ നിക്ഷേപവും നടത്തും.
10,000 കോടി രൂപയുടെ നിക്ഷേപത്തോടെ ഉത്തർപ്രദേശിലേക്കുള്ള സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്റെ ആകെ നിക്ഷേപം 20,000 കോടി രൂപയായി ഉയരും.
Comments