ദേവികുളം: ഇടുക്കിയിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട് വനംവകുപ്പ് വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. സർക്കാർ നിയോഗിച്ച വനംവകുപ്പ് നോഡൽ ഓഫീസറായ ഹൈറേഞ്ച് സർക്കിൾ സിസിഎഫ് ആർ.എസ് അരുണിന്‍റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. ദേവികുളത്തെ മൂന്നാർ ഡിഎഫ്ഒ ഓഫീസിലാണ് യോഗം.
വയനാട്ടിൽ നിന്നുള്ള ആർആർടി സംഘവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്‍റുമാരും യോഗത്തിൽ പങ്കെടുക്കും. വനം, പോലീസ്, ഫയർഫോഴ്സ്, ആരോഗ്യം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
പ്രശ്നബാധിത മേഖലകളിൽ സന്ദർശനം നടത്തിയ ആർആർടി സംഘത്തിന്റെ തുടർ പ്രവർത്തനങ്ങളാണ് യോഗം ചർച്ച ചെയ്യുക. ആക്രമണകാരികളായ ആനകളെ പിടികൂടേണ്ടി വന്നാൽ വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കാനാണ് യോഗം.
Comments