മെൽബൺ: ഓസ്ട്രേലിയയിൽ ബുദ്ധക്ഷേത്രത്തിൽ വൻ തീപിടുത്തം. വൻ നാശ നഷ്ടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. ക്ഷേത്രത്തിനുള്ളിൽ പ്രാർത്ഥന നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഭക്തരെ സുരക്ഷിതമായി പുറത്തെത്തിച്ചു. അഗ്നിശമന സേനയുടെ സംയോചിതമായ ഇടപെടലിനെ തുടർന്നാണ് വൻ അപകടം ഒഴിവായത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ക്ഷേത്രത്തിൽ തീപടർന്ന് പിടിച്ചത്. സംഭവം നടന്ന ഉടൻ അഗ്നിശമന സേന സ്ഥലത്തെത്തി. രാത്രി എട്ടു മണിയോടെ തീ പൂർണമായും അണയ്‌ക്കുകയായിരുന്നു. അപകട കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ഓസ്ട്രേലിയയിൽ ഇന്ത്യൻ വംശജർക്കെതിരായുള്ള ഖലിസ്ഥാൻ ഭീകരരരുടെ അതിക്രമങ്ങൾ തുടർകഥയാകുകയാണ്. ഇതിനെതിരെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഓസ്ട്രേലിയയോട് അതൃപ്തി പങ്കുവച്ചിരുന്നു. റിപ്പബ്ലിക് ദിനത്തിൽ മെൽബണിലെ ഫെഡറേഷൻ സ്‌ക്വയറിൽ ത്രിവർണ പതാകയേന്തിയ ഒരു കൂട്ടം ഇന്ത്യക്കാരെ ഖാലിസ്ഥാൻ അനുകൂലികൾ ആക്രമിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഓസ്‌ട്രേലിയയോട് ഭീകരർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്.
കാനാഡയിലെ ബ്രാംപ്റ്റണിലെ ഹിന്ദു ക്ഷേത്രവും സമാന രീതിയിൽ ഖലിസ്ഥാൻ തീവ്രവാദികൾ ആക്രമിച്ചിരുന്നു. ഭീകരർ ക്ഷേത്രത്തിന്റെ ഭിത്തികളിൽ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ പതിപ്പിക്കുകയും ചെയ്തു. ബുദ്ധക്ഷേത്രത്തിൽ ആക്രമണം നടത്തിയതും ഖലിസ്ഥാനികളാണോ എന്ന സംശയവും രൂക്ഷമാണ്.
















Comments