ഇസ്താംബൂൾ : തുർക്കിയിലും സിറിയയിലും നടന്ന ഭൂചലനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5,000 കടന്നു. തിങ്കളാഴ്ച പുലർച്ചയോടെയാണ് പ്രദേശങ്ങളിൽ ശക്തമായ ഭൂചലനങ്ങൾ ഉണ്ടായത്. തുർക്കിയിലും സിറിയയിലുമായി 20,000-ത്തോളം ആളുകൾക്ക് പരിക്കേറ്റതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ പതിനായിരകണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. കടുത്ത മഞ്ഞുവീഴ്ച മൂലം രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. ഇതുവരെ തുർക്കിയിൽ 11,000-ത്തോളം കെട്ടിടങ്ങൾ തകർന്നതായാണ് റിപ്പോർട്ട്. 25,000 എമർജൻസി സേവനങ്ങൾ തുർക്കിയിലും സിറിയയിലും സേവനം നടത്തുന്നുണ്ട്.
300-ൽ അധികം റഷ്യൻ സൈനികർ തുർക്കിയിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.ആദ്യ ഭൂചലനമുണ്ടായ 12 മണിക്കൂറുകൾക്ക് ശേഷമാണ് 7.5 തീവ്രതയുള്ള രണ്ടാം ഭൂചലനമുണ്ടായത് .വൈകീട്ടോടെ മൂന്നാമതും ഭൂചലനമുണ്ടായി.
Comments