ന്യൂഡൽഹി : ഡൽഹി സർവകലാശാലയുടെ സമ്മേളന ദിനത്തിൽ മുഖ്യാതിഥിയായി രാഷ്‌ട്രപതി ദ്രൗപദി മുർമു എത്തും. അന്നേദിവസം 1,57,426 ലക്ഷം വിദ്യാർത്ഥികൾക്കാണ് ഔദ്യോഗികമായി ബിരുദം ലഭ്യമാകുകയെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി.
ഔദ്യോഗിക അറിയിപ്പ് പ്രകാരം സർവകലാശാലയുടെ 99-ാമത് സമ്മേളനമാണ് ഫെബ്രുവരി 25-ന് നടക്കുന്നത്. രാവിലെ 9:30-ന് ഡൽഹി യൂണിവേഴ്‌സിറ്റി സ്‌പോർട്‌സ് സ്‌റ്റേഡിയം കോംപ്ലക്‌സിലെ മൾട്ടിപർപ്പസ് ഹാളിൽ വച്ചാണ് ചടങ്ങ് നടക്കുക. പഴയ കൊളോണിയൽ ഗൗണുകൾക്ക് പകരം ഇന്ത്യൻ വസ്ത്രത്തിൽ വിദ്യാർത്ഥികൾ എത്തുന്നത് ചടങ്ങിനെ വ്യത്യസ്തമാക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രദാൻ ചടങ്ങിൽ വിശിഷ്ടാതിഥിയായി കർത്തവ്യം നിർവഹിക്കുമെന്ന് അധികൃതർ അറിയിച്ചു.
താരതമ്യേന മറ്റു വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ഏറ്റവുമധികം പിഎച്ച്ഡി ബിരുദങ്ങൾ നൽകുമെന്ന് പരീക്ഷാ മേധാവി ഡി എസ് റാവത്ത് പറഞ്ഞു. ബിരുദം, ബിരുദാനന്ദര ബിരുദം, നിയമം, മെഡിക്കൽ കോഴ്‌സുകളിലേക്കായി 81,972 ബിരുദങ്ങളാണ് സർവകലാശാല നൽകുക. കൂടാതെ സ്‌കൂൾ ഓഫ് ഓപ്പൺ ലേണിംഗിലെ 75,454 ബിരുദ, ബിരുദാനന്ദര വിദ്യാർത്ഥികൾക്കും ബിരുദങ്ങൾ ലഭ്യമാകും.
Comments