അഗർത്തല: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ തലസ്ഥാനത്ത് പ്രചാരണ റാലി നടത്തി. മാണിക് സാഹയുടെ നിയോജകമണ്ഡലമായ ബർദോവാലിയിലാണ് വീടുകൾതോറും പ്രചാരണം നടന്നത്. നിയോജകമണ്ഡലത്തിലെ ബൂത്ത് നമ്പർ 41-ലും വാർഡ് നമ്പർ 39ലുമായിരുന്നു പ്രചാരണം നടത്തിയത്.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവർ കഴിഞ്ഞ ദിവസം ത്രിപുര സന്ദർശിച്ചിരുന്നു. ഉനകോടിയിലേയും പടിഞ്ഞാറൻ ത്രിപുരയിലെയും റാലിയെ ബിജെപിയുടെ വിജയ സങ്കൽപ്പ് എന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിസംബോധന ചെയ്തു. അമിത് ഷായുടെയും മാണിക് സാഹയുടെയും നേതൃത്വത്തിൽ അഗർത്തലയിലെ ബൻമാലിപൂരിൽ റാലിയും ഉണ്ടായിരുന്നു. ഡബിൾ എഞ്ചിൻ സർക്കാരിന്റെ ഭൂരിപക്ഷം ത്രിപുരയിൽ ശക്തമാണെന്നും മാണിക് സാഹ പറഞ്ഞു. പ്രചാരണങ്ങളിലെ ജനപ്രവാഹം ബിജെപിയോടുള്ള അനുഭാവത്തെയാണ് പ്രകടിപ്പിക്കുന്നതെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി.
സിപിഎമ്മും കോൺഗ്രസും അഴിമതി ഭരണം നടത്തുമ്പോൾ ബിജെപി സർക്കാരിനെതിരെ അത്തരം ആരോപണങ്ങൾ ഉന്നയിക്കാനാവില്ലെന്നും സാഹ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫെബ്രുവരി 16-നും വോട്ട് എണ്ണൽ മാർച്ച് 2-നുമാണ് നടക്കുന്നത്.
Comments