ന്യൂഡൽഹി: തുർക്കിയ്‌ക്ക് പിന്നാലെ സിറിയയ്ക്കും ഇന്ത്യയുടെ കൈതാങ്ങ്. ജീവൻ രക്ഷാ ഉപകരണങ്ങളുമായുള്ള ആദ്യ വിമാനം സിറിയയിലേക്ക് യാത്ര തിരിച്ചു. വ്യോമസേനയുടെ സി-130ജെ ഹെർക്കുലീസ് വിമാനം ഹിന്റോൺ എയർ ബേസിൽ നിന്നാണ് യാത്ര തിരിച്ചത്. ദുരിത ബാധിതർക്കാവശ്യമായ 6.5 ടണ്ണിലധികം ജീവൻ രക്ഷാ മരുന്നുകൾ, മറ്റ് അവശ്യ വസ്തുക്കൾ എന്നിവ വിമാനത്തിലുണ്ട്.
ഭുകമ്പത്തിൽ ദുരിതമനുഭവിക്കുന്ന സിറിയൻ ജനതയ്‌ക്ക് സാധ്യമായ എല്ലാം സഹായവും നൽകുന്നെ് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉറപ്പ് നൽകിയിരുന്നു. സിറിയൻ അംബാസഡറുമായി കൂടിക്കാഴ്ചയിലാണ് അദ്ദേഹം പിന്തുണ അറിയിച്ചത്.
Ghaziabad | People were seen loading medical equipment in Indian Airforce's C130J-Hercules plane, earlier today.
The flight carrying 6 tons of Emergency Relief Assistance consisting life-saving medicines and emergency medical items took off for Syria from Hindon airbase. pic.twitter.com/bKTWp1OIgd
— ANI (@ANI) February 7, 2023
തുർക്കി സിറിയൻ മേഖലയിൽ ഉണ്ടായ ഭുകമ്പത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 7000- കടന്നു. തുർക്കിയിൽ 5,894 പേരും സിറിയയിൽ 1,872 പേരും മരിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. തുർക്കിയിൽ 34,810- പേർക്കും സിറിയയിൽ- 3,849 പേർക്കും പരിക്കേറ്റിട്ടുണ്ട്.
Comments