കണ്ണൂർ: ആറളത്ത് എത്തിയ കമ്യൂണിസ്റ്റ് ഭീകരർ സിപി മൊയ്തീന്റെ നേതൃത്വത്തിലുള്ളവരെന്ന് സ്ഥിരീകരണം. ജിഷ, കർണാടക സ്വദേശി വിക്രം ഗൗഡ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വിയറ്റ്‌നാം കുറിച്ചി കോളനികളിലാണ് കമ്യൂണിസ്റ്റ് ഭീകരരെത്തിയത്.
കോളനി നിവാസികളെ ഫോട്ടോ കാണിച്ചാണ് ഇവരെ തിരിച്ചറിഞ്ഞത്. രണ്ട് പേരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി .ഇന്നലെ തണ്ടർബോൾട്ട് വനത്തിൽ തിരച്ചിൽ ആരംഭിച്ചിരുന്നു. കമ്യൂണിസ്റ്റ് ഭീകര സംഘം കോളനിയിലെത്തി ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് മടങ്ങുകയായിരുന്നു. എല്ലാവരുടെയും പക്കൽ ആയുധങ്ങൾ ഉണ്ടായിരുന്നതായും വനവാസികൾ പറഞ്ഞു.
Comments