ചണ്ഡീഗഡ് : പഞ്ചാബിലെ അമൃത്സർ രാജ്യാന്തര അതിർത്തിയിൽ നിന്നും ഇന്ത്യയിലേക്ക് ഡ്രോൺ പറത്തി പാകിസ്താൻ. ഇന്ത്യയിലേക്ക് ഡ്രോൺ പറത്താൻ പാകിസ്താൻ ഉന്നം വയ്‌ക്കുന്നതായി അതിർത്തി സുരക്ഷ സേന കണ്ടെത്തുകയായിരുന്നു.
സംഭവത്തെ തുടർന്ന് സുരക്ഷ സേന ഡ്രോണിന് നേരെ വെടിയുതിർത്തു. എന്നാൽ പാകിസ്താനിലേക്ക് തിരിഞ്ഞ ഡ്രോൺ പാക് അതിർത്തിയിൽ വീണതായും അധികൃതർ അറിയിച്ചു. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞമാസം ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പാക് ഡ്രോൺ സുരക്ഷ സേന വെടിവച്ച് വീഴ്്ത്തിയതിന് പിന്നാലെയാണ് പാകിസ്താന്റെ ഭാഗത്ത് നിന്നും വീണ്ടും ഇത്തരമൊരു നീക്കം നടന്നിരിക്കുന്നത്. മുമ്പ് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലെ പാക് അതിർത്തിയിൽ വച്ചായിരുന്നു ഡ്രോൺ പിടികൂടിയത്. ഡ്രോൺ വെടി വച്ച് വീഴ്‌ത്തിയ സംഭവത്തെ തുടർന്ന് അതിർത്തി സുരക്ഷ സേന രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. 6.150 കിലോഗ്രാം ഹെറോയിൻ ആണ് പിടിച്ചെടുത്തത്.
Comments