അഗർത്തല : ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കി ബിജെപി അധ്യക്ഷൻ ജെപി നദ്ദ. മുഖ്യമന്ത്രി മണിക് സാഹയ്‌ക്കൊപ്പമാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
ഒരുകാലത്ത് സമരങ്ങൾക്കും കലാപങ്ങൾക്കും പേരുകേട്ട സംസ്ഥാനമായ ത്രിപുര ഇപ്പോൾ സമാധാനത്തിനും സമൃദ്ധിക്കും വികസനത്തിനും പേരുകേട്ടതാണെന്ന് പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് നദ്ദ പറഞ്ഞു. ത്രിപുരയിൽ 13 ലക്ഷം ആയുഷ്മാൻ ഭാരത് ഹെൽത്ത് കാർഡുകൾ നൽകിയിട്ടുണ്ടെന്നും, ഇതുവരെ 107 കോടി രൂപ സെറ്റിൽമെന്റായി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇന്ന് രാവിലെ ത്രിപുര മുഖ്യമന്ത്രി മണിക് സാഹയ്‌ക്കൊപ്പം നദ്ദ ഉദയ്പൂരിലെ മാതാ ത്രിപുര സുന്ദരി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. സംസ്ഥാനത്തിന്റെ വികസനത്തിന് പ്രധാനമായ നിരവധി പുതിയ ആശയങ്ങൾ പ്രകടന പത്രികയിൽ ചേർത്തിട്ടുണ്ടെന്ന് ജെപി നദ്ദ പറഞ്ഞു.പ്രകടന പത്രിക പുറത്തിറക്കുന്നതിനു മുന്നോടിയായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വികസനം വന്നുതുടങ്ങിയതെന്നും അദ്ദേഹം കൂട്ടിചേർത്തു.
Comments