പ്രമീയം സബ്‌സ്‌ക്രിപ്ഷൻ സേവനമായി ബ്ലൂടിക്ക് അവതരിപ്പിച്ച് ട്വിറ്റർ. ഇന്ത്യയിലെ ഉപയോക്താക്കൾക്കായാണ് സേവനം അവതരിപ്പിച്ചിരിക്കുന്നത്. പണമടച്ചുള്ള സബ്‌സ്‌ക്രിപ്ഷനിലൂടെ ഇനി ഉപയോക്താക്കൾക്ക് പേരിനൊപ്പം നീല ടിക്ക് ലഭിക്കും. മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച ഫീച്ചറുകളും ഉപയോഗിക്കുവാൻ സാധിക്കും.
ഐഒഎസ്, ആൻഡ്രോയിഡ് ഉപകരണങ്ങളിലും കൂടാതെ ട്വിറ്റർ വെബ്‌സൈറ്റ് ഉപയോഗിക്കുന്നവർക്കും ട്വിറ്റർ ബ്ലൂ വാങ്ങാവുന്നതാണ്. ആൻഡ്രോയിഡ് ഐഒഎസ് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് പ്രതിമാസം 900 രൂപയും വെബ്‌സൈറ്റ് ഉപയോക്താക്കൾക്ക് 650 രൂപയുമാണ് അടക്കേണ്ടത്.
വെബ്‌സൈറ്റ് സേവനമുപയോഗിക്കുന്നവർക്ക് വാർഷിക വരിസംഖ്യയായ 6,800 രൂപ അടച്ചും സേവനം സ്വീകരിക്കാവുന്നതാണ്. മുമ്പ് പ്രശസ്തരായ വ്യക്തികൾ, രാഷ്‌ട്രിയക്കാർ, മാദ്ധ്യമപ്രവർത്തകർ, പ്രമുഖർ എന്നിവർക്ക് മാത്രമായിരുന്നു കമ്പനി ബ്ലൂ ടിക്ക് സേവനം നൽകിയിരുന്നത്.
ബ്ലൂ ടിക് സേവനദാതാക്കൾക്ക് മുമ്പ് ട്വീറ്റുകൾ എഡിറ്റ് ചെയ്യാനും, ബൂക്ക്മാർക്ക് ഫോൾഡേഴ്‌സ്, കസ്റ്റമർ ആപ്പ് ഐക്കൺ തുടങ്ങി നിരവധി ഫീച്ചറുകൾ ഉപയോഗിക്കുവാൻ സാധിച്ചിരുന്നു. എന്നാൽ ഇപ്പോഴിത് പ്രീമിയം അടച്ച ഉപയോക്താക്കൾക്ക് മാത്രമാണ് ലഭിക്കുക. ഇതിനുപുറമേ സാധാ ഉപയോക്താക്കൾക്ക് 280 ക്യാരക്ടർ ലിമിറ്റാണെങ്കിൽ പ്രീമിയം വരിക്കാർക്ക് 4,000 ക്യാരക്ടർ ലിമിറ്റാണ് ഉള്ളത്. കൂടാതെ ഇവർക്ക് 60 മിനിറ്റ് ദൈർഖ്യമുള്ള 2ജിബി സൈസിലുള്ള വീഡിയോ വരെ അപ്‌ലോഡ് ചെയ്യാവുന്നതാണ്.
Comments