അമരാവതി: എസ്എസ്എൽവി ബഹിരാകാശ വിക്ഷേപണത്തിന് മുന്നോടിയായി ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് ഐഎസ്ആർഒ ടീം അംഗങ്ങൾ. ദർശനത്തിനായി ഇന്ന് രാവിലെയാണ് ഉദ്യോഗസ്ഥർ തിരുമല തിരുപ്പതി ക്ഷേത്രത്തിലെത്തിയത്.ഡയറക്ടർ എ കെ പത്ര, അസിസ്റ്റന്റ് ഡയറക്ടർ ശ്രീനിവാസ് ഗുപ്ത, പ്രിൻസിപ്പൽ സെക്രട്ടറി ആർ വൈ യശോദ എന്നവരാണ് സംഘത്തിലുണ്ടായിരുന്നത്.
ചെറിയ റോക്കാറ്റായ എസ്എസ്എൽവി ഉപയോഗിച്ചുള്ള രണ്ടാമത്തെ വിക്ഷേപണത്തിനാണ് രാജ്യം ഒരുങ്ങുന്നത്. എസ്എസ്എൽവി ഡി-2 എന്ന് പേരിട്ടിരിക്കുന്ന റോക്കറ്റ് വെള്ളിയാഴ്ച രാവിലെ 9.18-നാണ് വിക്ഷേപിക്കുന്നത്. ശ്രീഹരിക്കോട്ടിയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം.
ഐഎസ്ആർഒയുടെ ഇഒഎസ്-07, യുഎസ് ആസ്ഥാനമായുള്ള സ്ഥാപനമായ ആന്താരിസിന്റെ ജാനസ്-1, ചെന്നൈ ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാർട്ടപ്പ് സ്‌പേസ് കിഡ്‌സിന്റെ ആസാദിസാറ്റ്-2 എന്നിവയാണ് ബഹിരാകാശത്തേക്ക് പറന്നുയരുന്ന മൂന്ന് ഉപഗ്രഹങ്ങൾ.
ചെറിയ ഉപഗ്രഹങ്ങളെ ഭൂമിയുടെ ഏറ്റവും അടുത്തുള്ള ഭ്രമണപഥങ്ങളിൽ വിക്ഷേപിക്കുന്ന വാഹനമാണ് എസ്എസ്എൽവി അഥവാ സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ. 2019ൽ നടക്കാനിരുന്ന വിക്ഷേപണം കൊറോണ മുലമാണ് വൈകിയത്.പിന്നീട് 2022 ഏപ്രിലിൽ വിക്ഷേപണം നടത്തുമെന്ന് ഐഎസ്ആർഒ അറിയിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ വീണ്ടും വൈകി. ഐഎസ്ആർഒ ചെയർമാൻ ഡോ എസ് സോമനാഥിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററിലാണ് എസ്എസ്എൽവി വികസിപ്പിച്ചത്. 2018ൽ ആരംഭിച്ച നിർമാണം 2019 ഓടെയാണ് പൂർത്തിയായത്.
















Comments