ബെംഗളുരു: കർണാടക മുൻ എംഎൽഎ ശിവാനന്ദ അമ്പടഗട്ടിയുടെ മരണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെയാണ് ശിവാനന്ദ അമ്പടഗട്ടി മരണപ്പെട്ടത്.
‘മുൻ എംഎൽഎയും എന്റെ പ്രിയ സുഹൃത്തുമായ ശിവാനന്ദ അമ്പടഗട്ടി അന്തരിച്ചു. മരണത്തിൽ അതിയായദുഃഖം രേഖപ്പെടുത്തുന്നു.’-മുഖ്യമന്ത്രി ബൊമ്മൈ ട്വിറ്ററിൽ കുറിച്ചു.
”ദൈവം ശിവാനന്ദ അമ്പടഗട്ടിയുടെ ആത്മാവിന് ശാന്തി നൽകട്ടെ, അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കുന്നു.ഓം ശാന്തി.’-എന്നും ബൊമ്മൈ ട്വീറ്റിലൂടെ അറിയിച്ചു.
















Comments