ന്യൂഡൽഹി : പൊതു വിപണിയിൽ ഗോതമ്പിന്റെ വില ഇനിയും കുറയ്‌ക്കാൻ സർക്കാർ തീരുമാനം. 100 ഗ്രാം ഗോതമ്പിന്റെ വില 2350-ൽ നിന്ന് 2200ആയാണ് കുറയുക. വിപണിയിൽ ഗോതമ്പിന്റെ വില കുറയ്‌ക്കാൻ സർക്കാർ നടപടി തുടങ്ങി.
പൊതു വിപണിയ്‌ക്ക് കീഴിൽ ഫെബ്രുവരി ആദ്യം മുതൽ മുപ്പത് ലക്ഷം ടൺ ഗോതമ്പ് പൊതുവിപണിയിൽ ഗോതമ്പിന്റെ വില കുറയും; നടപടി ആരംഭിച്ച് കേന്ദ്രസർക്കാർ
2023 ജനുവരി 25-ന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(എഫ്സിഐ)യുടെ റീജിയണൽ ഓഫീസുകൾ ആദ്യ ടെൻഡറുകൾ നടത്തി. ഫെബ്രുവരി 1 മുതൽ ലേലം ആരംഭിച്ചിരുന്നു.
എഫ്സിഐ ഗോതമ്പ് ക്വിന്റലിന് 2,350 രൂപയും ചരക്ക് ചാർജും ഈടാക്കിയാണ് ലേലം ചെയ്യുന്നത്. എല്ലാ ബുധനാഴ്ചയും പൊതുവിപണിയിൽ ഗോതമ്പ് ലേലം ചെയ്യുന്നുണ്ട്. ഗോതമ്പ് വിളവെടുപ്പിന് മെച്ചപ്പെട്ട കാലാവസ്ഥയാണെന്നും കൃഷിയ്‌ക്കുള്ള സ്ഥല വിസ്തൃതി വർദ്ധിപ്പിക്കണമെന്നും കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ഗോതമ്പ് ഉത്പാദനം വർദ്ധിപ്പിക്കുന്നത് സാധാരണക്കാർക്ക് ഫലപ്രദമാകുമെന്നും സർക്കാർ വ്യക്തമാക്കുന്നുണ്ട്. ഗോതമ്പിന്റെ വില കുറയ്‌ക്കുന്നതിലൂടെ രാജ്യത്തിന്റെ ഭക്ഷ്യക്ഷേമം വർദ്ധിക്കുമെന്നു അറിയിച്ചു
















Comments