ചണ്ഡീഗഡ്: അനധികൃതമായി ഇന്ത്യൻ അതിർത്തിയിലെത്തിയ പാക് ഡ്രോൺ വെടിവച്ചു വീഴ്‌ത്തി സുരക്ഷാ സേന. പഞ്ചാബിലെ ഫിറോസ്പൂരിൽ രാജ്യാന്തര അതിർത്തിക്ക് സമീപമാണ് സംഭവം. ഡ്രോണിൽ നിന്ന് 3 കിലോ ഹെറോയിൻ, ഒരു ചൈന നിർമ്മിത പിസ്റ്റൾ, വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തുതായി ബിഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഡ്രോൺ ഉപയോഗിച്ചു ഭീകരർക്ക് ആയുധങ്ങൾ എത്തിക്കാൻ പാകിസ്താൻ നടത്തുന്ന തുടർച്ചയായുള്ള ശ്രമങ്ങളെയാണ് ബിഎസ്എഫ് പരാജയപ്പെടുത്തിയത്.
Comments