യാത്രക്കാർ അറസ്റ്റിൽ. മുംബൈ വിമാനത്താവളത്തിൽ നിന്ന് മുന്ന് പേരെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. ഷാർജ, ബഹറിൻ, ദുബായി എന്നിവിടങ്ങളിൽ നിന്നെത്തിയ മൂന്ന് യാത്രക്കാരിൽ നിന്ന് 1.44 കോടി രൂപ വിലമതിക്കുന്ന 2.8 കിലോഗ്രാം സ്വർണ്ണമാണ് കണ്ടെടുത്തത്.
സംഭവത്തിന് പിന്നാലെ 90,000 ദിർഹവും 90,000 യുഎസ് ഡോളറുമായി രണ്ട് യാത്രക്കാരെ കൂടി കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. കാർഡ്ബോർഡ് ബോക്സിനുള്ളിലും ഹെയർ ക്രീം ബോക്സിലുമാണ് ദിർഹം കണ്ടെത്തിയത്.
മൂന്ന് പ്രതികളെയും പ്രാഥമിക അന്വേഷണത്തിനായി പോലീസ് കസ്റ്റഡിൽ വാങ്ങി. കൂടുതൽ വിവരങ്ങളൊന്നും അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല.
















Comments