കമിതാക്കളെ പോലെ തന്നെ പ്രണയം സൂക്ഷിക്കുന്ന എല്ലാവർക്കും പ്രിയപ്പെട്ട ദിനമാണ് പ്രണയദിനം. എന്നാൽ ഈ വർഷത്തെ പ്രണയദിനം ഇരട്ടി മധുരമുള്ളതാക്കാൻ ഒരുങ്ങുകയാണ് വീനീത് ശ്രീനിവാസനും നിർമ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യനും.
കഴിഞ്ഞ വർഷത്തെ വലിയ വിജയങ്ങളിൽ ഒന്നായിരുന്നു പ്രണവ് മോഹൻലാൽ അഭിനയിച്ച ഹൃദയം സിനിമ. ഈ പ്രണയദിനത്തിൽ ചിത്രം റീ റിലീസിനൊരുങ്ങുന്ന എന്ന വാർത്തയാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ സംവിധായകൻ വിനീത് ശ്രീനിവാസനും നിർമ്മാതാവ് വിശാശ് സുബ്രഹ്‌മണ്യനുമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ മാത്രമാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. കൊറോമ മഹാമാരിയ്‌ക്കിടയിലും വൻ വിജയമായിരുന്നു ഹൃദയം. ഈ പ്രണയ ദിനത്തിൽ ചിത്രം വീണ്ടും പ്രേഷകരിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്. മോഹൻലാൽ ചിത്രം സ്ഫടികം റീ റിലീസ് ചെയ്തതിന് പിന്നാലെ പ്രണവിന്റെ ചിത്രവും റീ റിലീസ് ചെയ്യുന്നതിന്റെ ആവേശത്തിലും ആഘോഷത്തിലുമാണ് ആരാധകർ.
Comments