കൊൽക്കത്ത : കൊൽക്കത്തയിലെ ബുറാബസാറിൽ നിന്നും 35 ലക്ഷം രൂപ പിടികൂടി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
കൊൽക്കത്ത പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്സ് ആണ് ഇന്നലെ പ്രതികളിൽ നിന്നും പണം കണ്ടെത്തിയതും ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പിടികൂടിയതും.സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു
ദക്ഷിണ കൊൽക്കത്തയിലെ ഗരിയാഹട്ടിൽ ഒരു കാറിൽ നിന്ന് ഒരു കോടി രൂപ വിലമതിക്കുന്ന പണം കൊൽക്കത്ത പോലീസ് പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Comments