ന്യൂഡൽഹി: ഡൽഹിയിലെ കരോൾ ബാഗ് ഏരിയയിലെ പഞ്ചാബ് നാഷണൽ ബാങ്കിൽ തീപിടിത്തം. പുലർച്ചെ അഞ്ചുമണിയോടെയാണ് ബാങ്കിന് തീപിടിച്ചത്.
ഷോർട്ട്സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് അഗ്നിശമനസേനാ വ്യക്തമാക്കി. 16 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത് . ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
Comments