1,220 ജീവനക്കാരുടെ പ്രയത്‌നം ഫലം കണ്ടു; ശബരിമലയിൽ കാണിക്കയായി ലഭിച്ച നാണയങ്ങൾ ഒടുവിൽ എണ്ണിത്തീർത്തു; കണക്കുകൾ ഇങ്ങനെ

Published by
Janam Web Desk

പത്തനംതിട്ട: ശബരിമലയിൽ കാണിക്കയായി ലഭിച്ച നാണയങ്ങൾ എണ്ണി തീർത്തു. 1,220 ജീവനക്കാർ ദിവസങ്ങളോളമെടുത്താണ് നാണയങ്ങൾ എണ്ണിത്തീർത്തത്. പത്ത് കോടി മൂല്യമുള്ള നാണയങ്ങളായിരുന്നു ഭക്തർ കാണിക്കയായി നൽകിയിരുന്നത്.

ശ്രീകോവിലിന് മുൻപിലെ കാണിക്കയിൽ നിന്നും മറ്റ് വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിരുന്ന വഞ്ചികളിലെ പണവുമാണ് എണ്ണിത്തീർത്തത്. കേടാവാനുള്ള സാദ്ധ്യത കണക്കിലെടുത്ത് നോട്ടുകൾ മുൻപേ എണ്ണിത്തീർത്തിരുന്നു. നോട്ടും നാണയങ്ങളും മഞ്ഞളും ഭസ്മവും കൂടിക്കുഴഞ്ഞാണ് ലഭിച്ചത്. ഇതെല്ലാം വേർത്തിരിച്ചതിന് ശേഷമാണ് നാണയങ്ങൾ തിരഞ്ഞ് എണ്ണിയത്.

ശ്രീകോവിലിന് മുന്നിലെ കാണിക്കയിൽ നിന്ന് കൺവെയർ ബെൽറ്റിലൂടെ വരുന്ന പണവും ശബരിപീഠം മുതൽ വിവിധ ഭാഗങ്ങളിലായുള്ള 145 വഞ്ചികളിലെയും മഹാകാണിക്കയിലെയും പണവുമാണ് ഭണ്ഡാരത്തിലെത്തുന്നത്. സീസണിന് മുന്നേയുള്ള മാസപൂജകൾ മുതലുള്ള നാണയങ്ങളാണിത്.

Share
Leave a Comment