മാർച്ചിൽ സംസ്ഥാന സർക്കാറിന് ചെലവ് 25,000 കോടി; വായ്പയായി ലഭിക്കുക 936 കോടി; നിത്യ ചെലവിന് പോലും ബുദ്ധിമുട്ടി സംസ്ഥാനം

Published by
Janam Web Desk

തിരുവനന്തപുരം: സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ സംസ്ഥാനത്തിന് വേണ്ടത് 25,000 കോടി. കാലി ഖജനാവുമായി അടുത്ത മാസത്തെ ചെലവിന് പോലും പണം കണ്ടെത്താനാവാത്ത ഗതികേടിൽ സംസ്ഥാന സർക്കാർ. സാമ്പത്തിക വർഷം അവസാനിക്കാൻ ഒന്നരമാസം മാത്രം ബാക്കി നിൽക്കെ 56 ശതമാനം പദ്ധതി തുക മാത്രമാണ് സർക്കാർ ഇതുവരെ വിതരണം ചെയ്തത്. ബാക്കിയുള്ള 44 ശതമാനം പദ്ധതി തുകയും ശമ്പളമടക്കമുള്ള ചെലവിനും മാത്രമായി 25,000 കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണ് കണക്കുകൂട്ടുന്നത്.

നിത്യ ചെലവിന് പോലും സംസ്ഥാന സർക്കാർ വായ്പയെയാണ് ആശ്രയിക്കുന്നത്. സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ സർക്കാറിന് കടം എടുക്കാൻ സാധിക്കുന്നത് 937 കോടിയാണ്. 6,000 കോടിയുടെ നികുതി വരുമാനവും 500 കോടിയുടെ നികുതിയേതര വരുമാനവും കൂടി 8,000 കോടി രൂപ പോലും സർക്കാറിന് കണ്ടെത്താൻ സാധിക്കില്ല.

സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ തിടുക്കപ്പെട്ട് പദ്ധതി പൂർത്തിയാക്കി ബിൽ സമർപ്പിക്കുന്നത് പതിവ് കാഴ്ചയാണ്. മുൻ വായ്പ പലിശ, ജീവനക്കാരുടെ ശമ്പളം, പെൻഷൻ, വിവിധ സബ്‌സിഡികൾ എന്നിവ നൽകാൻ മാർച്ചിൽ മാത്രം 5,000 കോടി രൂപയെങ്കിലും വേണം. ഇവയൊന്നും ഒഴിവാക്കാൻ പറ്റാത്ത ചെലവുകളാണ്. പിന്നെ ബാക്കിയുള്ള 3,000 കോടി കൊണ്ട് വേണം ബാക്കി എല്ലാം ചെലവുകളും നിർവഹിക്കാൻ. ആർബിഐ സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന 1,600 കോടിയുടെ വെയ്‌സ് ആന്റ് മീൻസ് ഓവർ ഡ്രാഫ്റ്റും സംസ്ഥാന സർക്കാർ ഇതിനകം തന്നെ എടുത്ത കഴിഞ്ഞു.

 

 

Share
Leave a Comment