ഇസ്താംബൂൾ: ഓപ്പറേഷൻ ദോസ്തിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേനയുടെ ഏഴാമത്തെ വിമാനം തുർക്കിയിൽ എത്തിച്ചേർന്നു. 13 ടൺ മെഡിക്കൽ ഉപകരണങ്ങളും, മരുന്നുകളും ദുരന്ത ബാധിതർക്കായുളള 24 ടൺ ആവശ്യ വസ്തുകളും ദുരന്തഭൂമിയിൽ ഇതിനോടകം എത്തിച്ചു കഴിഞ്ഞു.നിലവിൽ ഇന്ത്യൻ വ്യോമസേനയുട ആറ് വിമാനങ്ങളാണ് ദുരന്തസ്ഥലത്തേക്ക് എത്തി ചേർന്നത്.
ഇന്ത്യൻ സേന തുർക്കിയിൽ താത്കാലികമായി സജ്ജീകരിച്ച ആശുപത്രിയിൽ ദിനംപ്രതി 400-ൽ അധികം രോഗികളാണ് ചികിത്സാക്കായി എത്തുന്നതെന്ന് ഇന്ത്യൻ മെഡിക്കൽ സംഘം അറിയിച്ചു. കൂടാതെ 60 പാരാ ഫീൽഡ് ആശുപത്രികൾ,വെന്റിലേറ്റർ മെഷീനുകൾ ,അനസ്‌തേഷ്യ മെഷീനുകൾ ,മറ്റ് ഉപകരണങ്ങളാണ് ദുരന്ത സ്ഥലത്ത് എത്തിച്ചിരിക്കുന്നത്. ദുരന്ത പ്രദേശത്ത് ഒൻപത് ലക്ഷം പേർ ഭക്ഷണപ്രതിസന്ധി അനുഭവിക്കുന്നതായും അറിയിച്ചു.
അതേ സമയം ഭൂചലനങ്ങളിൽ മരിച്ചവരുടെ എണ്ണം 28,000 ആയി ഉയർന്നു.പത്തിനായിരകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു . നിരവധി പേർ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതിനാൽ മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
















Comments