കോഴിക്കോട്: കാന്താര സിനിമയുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി കോഴിക്കോട് ടൗൺ പോലീസിൽ ഹാജരായി. വരാഹരൂപം ഗാനവുമായി ബന്ധപ്പെട്ട കേസിൽ നേരിട്ട ഹാജരാകാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഋഷഭ് ഷെട്ടി സ്‌റ്റേഷനിൽ എത്തിയത്. സിനിമ പകർപ്പവകാശം ലംഘിച്ചുവെന്ന കേസിൽ കാന്താര സിനിമയുടെ നിർമ്മാതാവ് വിജയ് കിർഗന്ദൂർ, ഋഷഭ് ഷെട്ടി എന്നിവർക്ക്
കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിന്റെ തുടർ നടപടിയുടെ ഭാഗമായാണ് നടനും നിർമ്മാതാവും വീണ്ടും ഹാജരായത്.
വരാഹരൂപം ഗാനം തങ്ങളുടേതാണെന്ന് കാന്താര സിനിമ ഗാനം പകർത്തിയാതണെന്നും ചൂണ്ടിക്കാട്ടി തൈക്കുടം ബ്രിഡ്ജ് ഹർജി നൽകിയിരുന്നു. ആറ് വർഷം മുൻപ് ബാൻഡ് പുറത്തറിക്കിയ നവരസം എന്ന ഗാനത്തിന്റെ തനി പകർപ്പാണ് വരാഹ രൂപം എന്നായിരുന്നു ആരോപണം.
വരാഹരൂപം ഗാനം ഉൾപ്പെടുത്തി കാന്താര സിനിമ പ്രദർശിപ്പിക്കുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. പകർപ്പവകാശ ലംഘന കേസിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ കന്നട സൂപ്പർഹിറ്റ് ചിത്രത്തിലെ വരാഹരൂപം എന്ന ഗാനം പ്രദർശിപ്പിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനാണ് സുപ്രീം കോടതിയുടെ സ്റ്റേ.
















Comments