കലയുടെയും നാടകത്തിന്റെയും സ്വന്തം നാടെന്ന് അവകാശപ്പെടുന്ന കേരളത്തിൽ നാടകം കാണാൻ ഒരു തീയറ്റർ പോലും ഇല്ലാത്ത വിഷമം പങ്ക് വെച്ച് നടൻ ഹരീഷ് പേരടി. തൃശൂരിൽ നടക്കുന്ന അന്താരാഷ്‌ട്ര നാടകോത്സവം കാണാൻ ആളുകൾ തിക്കിതിരക്കുന്ന വിഡിയോ പങ്കു വെച്ചാണ് നാടകത്തോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയെ നടൻ വിമർശിക്കുന്നത്.
നാടകത്തിനായി ഇതുവരെ ഒരു തിയറ്റർ പോലും ആരംഭിക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. അതിനാൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയൊട് ലുലു മാളിൽ നാടകത്തിനായി ഒരു തീയറ്റർ തുടങ്ങാനും ഹരീഷ് പേരടി അഭ്യർത്ഥിക്കുന്നുണ്ട്. സിനിമയുടെ പ്രോത്സാഹനത്തിന് കോടികൾ പൊടിക്കുമ്പോൾ നല്ല കലയ്‌ക്കുള്ള വേദിയൊരുക്കലുമാവുമാകാമെന്ന് ഹരീഷ് പേരടി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം..
“പ്രിയപ്പെട്ട എം എ യുസഫലി സാർ.. തൃശ്ശൂരിൽ നടക്കുന്ന അന്താരാഷ്‌ട്ര നാടക മേളയിൽ ടിക്കറ്റെടുത്ത് നാടകം കാണാൻ നിൽക്കുന്നവരാണ് ഈ ജനക്കൂട്ടം.. താങ്കളുടെ ലുലുവിൽ ഒരു തിയ്യറ്റർ നാടകത്തിനായി തുറന്നിട്ടാൽ കുടുംബസമേതം ജനങ്ങൾ ടിക്കറ്റെടുത്ത് നാടകം കാണാൻ വരും…സർക്കാർ സംവിധാനങ്ങളടൊക്കെ പറഞ്ഞു മടത്തു…ഇനിയും നാണം കെടാൻ വയ്യാ..അതുകൊണ്ട് പറയുകയാണ്..സിനിമക്ക് വേദി കൊടുക്കുന്നതുപോലെ പൂർണ്ണമായും കച്ചവടത്തിന്റെ എല്ലാ വിധ ഒരുക്കങ്ങളോടെയും നാടകത്തിനും വേദിയൊരുക്കു…ഇത് ലാഭത്തോടൊപ്പം നല്ല കലക്കുള്ള വേദിയൊരുക്കലുമാവും…പരിഗണിക്കുക”
















Comments