ഹൈദരാബാദ് : ബാഹുബലിയിലൂടെ പ്രശസ്തനായ റാണാദഗ്ഗുബട്ടിക്കും പിതാവിനുമെതിരെ കോടതി സമൻസ് .ഹൈദരാബാദിലെ നമ്പിള്ളിയിലെ അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് സമൻസ് അയച്ചത് . തെലുങ്കിലെ അറിയപ്പെടുന്ന നിർമ്മാതാവാണ് റാണാദഗ്ഗുബട്ടിയുടെ പിതാവ് ഡി സുരേഷ് ബാബു.
പ്രാദേശിക ബിസിനെസ്സുകാരനായ പ്രമോദ് കുമാർ എന്നയാൾ നൽികിയ ഭൂമികൈയേറ്റ കേസിലാണ് ഇരുവരും കോടതിയിൽ ഹാജരാകേണ്ടത്. സുരേഷ് ബാബുവിന്റെ പേരിലുള്ള ഭൂമി 2014 മുതൽ പ്രമോദ് കുമാർ ലീസിനെടുത്തിരിക്കുകയായിരുന്നു. ലീസ് കാലാവധിക്ക് ശേഷം ആ ഭൂമി പ്രമോദ് കുമാറിന് വിൽക്കാൻ 18 കോടി രൂപയുടെ കരാർ ഉണ്ടാക്കി. അതിനായി 5 കോടി രൂപ അഡ്വാൻസ് ഇനത്തിൽ സുരേഷ് ബാബു കൈപ്പറ്റുകയും ചെയ്തു. എന്നാൽ ഭൂമിയുടെ രജിസ്‌ട്രേഷനും വില്പനയും പൂർത്തിയാക്കാൻ സുരേഷ്ബാബു തയ്യാറായില്ല .കൂടുതൽ തുക നൽകി വാങ്ങാൻ മറ്റൊരാൾ വന്നപ്പോൾ ആ വസ്തു അയാൾക്ക് വിൽക്കുവാൻ സുരേഷ്ബാബു ശ്രമിച്ചു. അതിനായി മകനായ റാണാദഗ്ഗുബട്ടിയുടെ പേരിലേക്ക് ആ ഭൂമി മാറ്റി എന്നും പരാതിയിൽ പറയുന്നു. ഇത് കൂടാതെ ഇരുവരും ഗുണ്ടകളോടൊപ്പം തർക്കഭുമിയിൽ കടന്നുകയറുകയും പ്രമോദ് കുമാറിന്റെ തൊഴിലാളികളെ അടിച്ചോടിക്കുകയും ബലം പ്രയോഗിച്ചു ആ ഭൂമി കയ്യേറുകയും ചെയ്തുവെന്നാണ് കേസ്.
ഐപിസി 352 ക്രിമിനൽ ബലപ്രയോഗം ,ഐപിസി 426 ,447 ,503 , 506 , എന്നെ വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത് . തൽസ്ഥിതി നിലനിർത്താൻ ഉത്തരവിട്ട കോടതി രണ്ടാളും മെയ് ഒന്നാം തീയതിക്കുമുന്പായി വിചാരണക്ക് ഹാജരാകാൻ നിർദേശിച്ചു.
Comments