ഡെറാഡൂൺ : ഹോംസ്റ്റേകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ദാമി ഗ്രാമവാസികളോടൊപ്പം രാത്രി തങ്ങുന്നു. സംസ്ഥാനത്തെ ഹോംസ്റ്റേകളിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പൗരി ഗർവാൾ ജില്ലയിലെ റാവത്ത് ഗ്രാമവാസികളോടൊപ്പമാണ് മുഖ്യമന്ത്രി തങ്ങുന്നത്.
വിനോദ സഞ്ചാരികൾ ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്നതും സമയം ചിലവിടാൻ ആഗ്രഹിക്കുന്നതും ഹോംസ്റ്റേകളിലാണ്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഹോംസ്റ്റേ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. വരും കാലങ്ങളിൽ ഹോംസ്റ്റേകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ധാമി അറിയിച്ചു. ഹോംസ്റ്റേകളുടെ എണ്ണം വർദ്ധിക്കുന്നത് മൂലം സംസ്ഥാനത്തിന് പലവിധത്തിലുള്ള നേട്ടങ്ങളുണ്ടെന്നും പ്രകൃതിയുമായും സംസ്‌കാരവുമായും യോജിച്ച് താമസിക്കാൻ വിനോദ സഞ്ചാരികൾ താത്പര്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം പൗരി ഗർവാൾ ജില്ലയിലെ കണ്ടോളിയ മൈതാനിയിൽ നിന്ന് അന്ത്യോദയ സൗജന്യ ഗ്യാസ് റീഫിൽ സ്‌കീം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 94 കോടി രൂപയുടെ വികസന പദ്ധതിയുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.
















Comments