തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ മാറ്റങ്ങൾ കൊണ്ടു വന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നാം ഇടത് സർക്കാർ അധികാരത്തിൽ വരും മുമ്പ് നാട്ടിൽ ഒന്നും നടക്കില്ലെന്ന സ്ഥിതിയായിരുന്നു. ഒരു മാറ്റവും ഇവിടെ വരില്ല എന്ന ശാപവാക്ക് ചിലരുടെ ഭാഗത്ത് നിന്നുണ്ടായെന്നും പിണറായി വിജയൻ പറഞ്ഞു.
ശാപവാക്കിൽ നിന്നല്ലാം കേരളം മാറി. ആ മാറ്റത്തിനാണ് 2016-ൽ എൽഡിഎഫ് സർക്കാരിനെ ജനം അധികാരമേൽപ്പിച്ചത്. കേരളത്തിന് വിഭവശേഷി കുറവാണ്. ഖജനാവിന് ശേഷിക്കുറവ് ഉണ്ട്. വിഭവ സമാഹരണം അതിവേഗം നടക്കില്ല.
എന്നാൽ, വിഭവ സമാഹാരണത്തിനു കിഫ്‌ബി ഉപകരിച്ചു. അന്ന് കിഫ്‌ബിയെ പരിഹസിച്ചവർ ഇന്നത്തെ അനുഭവം നോക്കൂ. പണം ഇല്ലാത്തത് കൊണ്ട് മുടങ്ങിയ പല പദ്ധതികളും കിഫ്‌ബി വഴി പൂർത്തിയായി എന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
















Comments