കൊഹിമ: നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിപിപി ബിജെപി സഖ്യം വമ്പിച്ച വിജയം നേടുമെന്ന് നാഗാലാന്റ് മുഖ്യമന്ത്രി നെയ്ഫു റിയോ. നാഗാലാന്റ് നിയമ സഭയിൽ നോർത്ത് ഈസ്റ്റ് ജനാധിപത്യ സഖ്യം 40 സീറ്റുകളുടെ ഭൂരിപക്ഷം സ്വന്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ടെന്ന് നാഗാലാന്റ് മുഖ്യമന്ത്രി പറഞ്ഞു. തുടർന്നും പിന്തുണ പ്രതീക്ഷിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു. തിരഞ്ഞെടുപ്പിൽ നോർത്ത് അംഗമി മണ്ഡലത്തിൽ നിന്നുമാണ് നെയ്ഫു റിയോ ജനവിധി തേടുന്നത്.
ഫെബ്രുവരി 27ന് ഒറ്റ ഘട്ടമായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ. നിലവിൽ എൻഡിപിപിക്ക് -38, ബിജെപിക്ക് -13, എൻപിഎഫിന് നാല് അംഗങ്ങളുമാണ് സഭയിൽ ഉള്ളത്. സ്വാതന്ത്രർ രണ്ടുപേരും സർക്കാരിന്റെ ഭാഗമായുണ്ട്. നാലു സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്.
















Comments