ന്യുഡൽഹി: ബോർഡർ ഗവാസ്‌കർ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സര വേദി ധർമ്മശാലയിൽ നിന്ന് ഇൻഡോറിലേക്ക് മാറ്റി. സ്റ്റേഡിയത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതും മോശം കാലാവസ്ഥയും ചൂണ്ടിക്കാട്ടിയാണ് മത്സരവേദി മാറ്റിയിരിക്കുന്നത്. മാർച്ച് ഒന്ന് മുതൽ അഞ്ച് വരെ ഇൻഡോർ ഹോൾക്കർ സ്റ്റേഡിത്തിലാകും ഇന്ത്യ- ഓസിസ് മൂന്നാം ടെസ്റ്റ് നടക്കുക
ബിസിസിഐയാണ് ട്വിറ്ററിലൂടെ വിവരം അറിയിച്ചത്. നാലാം ടെസ്റ്റ് മുൻ നിശ്ചയിച്ചുരുന്നതുപോലെ അഹമ്മദാബാദിൽ തന്നെ നടക്കും.
നാഗ്പൂരിൽ നടന്ന ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിൽ 132 റൺസിനും ഒരു ഇന്നിംഗ്സിനും ഇന്ത്യ വിജയിച്ചിരുന്നു. പരമ്പരയിൽ 1-0 ന് ഇന്ത്യ മുന്നിലാണ്. രണ്ടാം ടെസ്റ്റ് പരമ്പര ഫെബ്രുവരി 17 ന് ഡൽഹിയിൽ നടക്കും.
















Comments