ന്യൂഡൽഹി: എടിഎമ്മിൽ നിന്ന് 5.60 ലക്ഷം രൂപ അജ്ഞാത ഹാക്കർമാർ കൊള്ളയടിച്ചു. ഡൽഹി മയൂർ വിഹാറിലെ എടിഎമ്മിൽ ആയിരുന്നു സംഭവം. അജ്ഞാത ഹാക്കർമാർ എടിഎമ്മിൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്താണ് പണം കവർച്ച നടത്തിയത്.
ലോക്കൽ ഏരിയ നെറ്റവർക്കിൽ നിന്ന് എടിഎമ്മിലെ കണക്ഷൻ വിച്ഛേദിച്ചിരുന്നു. തുടർന്ന് സോഫ്റ്റ് വെയർ ഉപയോഗിച്ച് എടിഎമ്മിൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്യുകയും മണിക്കൂറുകൾക്കുള്ളിൽ പണം കവരുകയും ചെയ്തു. പലതവണയായി നടത്തിയ ഇടപാടുകളിലൂടെയാണ് 5.6 ലക്ഷം രൂപ കവർന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
2022 ഒക്ടോബർ 28-നായിരുന്നു കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ഫെബ്രുവരി 9-ന് കേസ് രജിസ്റ്റർ ചെയ്തു. അജ്ഞാതരായ ഹാക്കർമാരെ ഇതുവരെയും പോലീസിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല.
















Comments