ലിസ്ബൺ: പോർച്ചുഗീസ് കത്തോലിക്ക സഭയിലെ പുരോഹിതർ പീഡനത്തിരയാക്കിയത് 4,000-ത്തിലധികം കുഞ്ഞുങ്ങളെയെന്ന് റിപ്പോർട്ട്. ചൈൽഡ് സൈക്യാട്രിസ്റ്റായ പെഡ്രോ സ്‌ട്രെക്റ്റ് ആണ് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. കഴിഞ്ഞ എഴുപത് വർഷത്തെ കണക്കുകളാണ് അദ്ദേഹം പുറം ലോകത്തെ അറിയിച്ചത്. ഈ കണക്കുകൾ മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ലൈഗികാതിക്രമങ്ങൾ നടത്തുന്നവരിൽ ഭൂരിഭാഗവും പുരോഗിതന്മാരായിരുന്നുവെന്നും ഇരകളിൽ മിക്കതും ആൺകുട്ടികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. കത്തോലിക്കാ സ്‌കൂളുകൾ, പള്ളികൾ, പുരോഹിതരുടെ ഭവനങ്ങൾ, കുമ്പസാരക്കൂടുകൾ എന്നിവിടങ്ങളിലാണ് അവർ അധികവും ദുരുപയോഗം ചെയ്യപ്പെട്ടത്. പത്തിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് അതിക്രമത്തിന് ഇരയാക്കിയിരുന്നത്. രണ്ട് വയസ്സുള്ള കുഞ്ഞിനെ വരെ പൗരോഹിത്യത്തിന്റെ മറവിൽ പീഡിപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
സഭയുടെ ഉന്നത പദവികൾ അലങ്കരിക്കുന്നവരാണ് ഭൂരിഭാഗം കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്നത്. തുടർന്ന് കുട്ടികളെ ഭീഷണിപ്പെടുത്തി വീണ്ടും വീണ്ടും ലൈംഗികമായി ചൂഷണം ചെയ്യുകയാണ് പതിവ്. കഴിഞ്ഞ വർഷം ഇത് സംബന്ധിച്ച് നിർണായക വിവരങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് കത്തോലിക്ക സഭയെ തന്നെ നാണക്കേടിലാഴ്‌ത്തിയിരുന്നു.
കുറ്റാരോപിതരായ വൈദികരുടെ പട്ടിക തയ്യാറാക്കി വരുകയാണെന്ന് കുട്ടികളുടെ കമ്മീഷൻ അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിരവധി പേരുടെ സാക്ഷി മൊഴികൾ അന്വേഷണത്തിന്റെ ഭാഗമായി അയച്ചിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു. 20 വർഷങ്ങൾക്ക് മുൻപ് നടന്ന കൃത്യങ്ങളിൽ നിയമനടപടികൾ സ്വീകരിക്കാൻ കഴിയില്ലെന്നും പുതിയ നിയമ പ്രകാരമാകും നിയമ നടപടികൾ സ്വീകരിക്കുകയെന്നും കമ്മീഷൻ പറഞ്ഞു.
















Comments