ദുബായ്: എയർ ടാക്‌സി പ്രഖ്യാപനവുമായി ദുബായ് ഭരണാധികാരി. മൂന്ന് വർഷത്തിനകം ദുബായിൽ എയർ ടാക്‌സികൾ നിലവിൽ വരുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി. ഇതിന്റെ ഭാഗമായുള്ള ആദ്യഘട്ടത്തിലെ ടാക്‌സി സ്റ്റേഷനുകളും അദ്ദേഹം പ്രഖ്യാപിച്ചു.
രാജ്യാന്തര വിമാനത്താവളം, ഡൗൺടൗൺ, പാം ജുമൈറ, ദുബായ് മറീന എന്നിവിടങ്ങളിലായിരിക്കും ആദ്യ ഘട്ടത്തിൽ ടാക്‌സി സർവീസുകൾ. ഈ സ്ഥലങ്ങളിൽ പുതിയ ടാക്‌സി സ്റ്റേഷനുകളും ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചിട്ടുണ്ട്. എയർ ടാക്‌സികളുടെയും സ്റ്റേഷനുകളുടെയും രൂപരേഖയ്‌ക്ക് ഭരണാധികാരി അംഗീകാരം നൽകി. എയർ ടാക്‌സി നിർമാണത്തിൽ മുൻനിര കമ്പനികളും ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയുമയി ചേർന്നാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.
ഇലക്ട്രിക്കൽ വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ്ങിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ 2026-ൽ പൂർത്തിയാകും. ഇതോടെ, ദുബായിയുടെ സ്വപ്ന പദ്ധതി ചിറക് വിരിച്ചു പറക്കും. നിരത്തുകളിൽ ഒഴുകുന്ന ടാക്‌സി കാറുകൾക്ക് മേലെ എയർ ടാക്‌സികൾ പറന്നു നടക്കും. ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ദുബായ് മെട്രോയ്‌ക്കൊപ്പം എയർ ടാക്‌സിയും അണിചേരുമെന്ന് അധികൃതർ അറിയിച്ചു








Comments