ന്യൂഡൽഹി: മൂടൽമഞ്ഞും കാഴ്‌ച്ച പരിമിതിയും കാരണം ഇന്ന് 10-ഓളം പാസഞ്ചർ ട്രെയിനുകൾ വൈകി ഓടുന്നുവെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. കാലാവസ്ഥയിലുണ്ടായ വ്യതിയാനം മൂലം പലസ്ഥലങ്ങളിലും മണിക്കൂറുകൾ വൈകിയാണ് സർവ്വീസുകൾ ആരംഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തലസ്ഥാനത്തേക്ക് എത്തുന്ന പാസഞ്ചർ ട്രെയിനുകളാണ് വൈകിയോടുന്നത്.
റക്സൗൾ-ആനന്ദ് വിഹാർ ടെർമിനൽ സദ്ഭാവന എക്സ്പ്രസ് മൂന്ന് മണിക്കൂറും മുപ്പത് മിനിറ്റും ഹൈദരാബാദ്-ഹസ്രത്ത് നിസാമുദ്ദീൻ ദക്ഷിണ എക്സ്പ്രസ് രണ്ട് മണിക്കൂറും മുപ്പത് മിനിറ്റും വൈകിയോടുന്നു. കൊച്ചുവേളി-അമൃത്സർ എക്സ്പ്രസ് രണ്ട് മണിക്കൂറും ഹൗറ-ന്യൂ ഡൽഹി പൂർവ എക്സ്പ്രസ്, രാജ്ഗിർ-ന്യൂ ഡൽഹി ശർമ്മജീവി എക്സ്പ്രസ് എന്നിവ ഒരു മണിക്കൂർ നാൽപ്പത്തിയഞ്ച് മിനിറ്റ് വീതവും.ബരൗനി- ന്യൂ ഡൽഹി ക്ലോൺ സ്‌പെഷ്യൽ,ഹൈദ്രബാദ് നൂഡൽഹി തെലുങ്കാന എക്‌സ്പ്രസും അയോധ്യ കാന്ത്- ഡൽഹി എക്‌സ്പ്രസ് ഒന്നരമണിക്കൂർ വൈകിയും പ്രതാപ്ഗഡ്-ഡൽഹി പദ്മാവത് എക്സ്പ്രസ് ഒരു മണിക്കൂറും വിശാഖപട്ടണം ന്യൂഡൽഹി ആന്ധ്രപ്രദേശ് എക്‌സ്പ്രസ് ഒരുമണിക്കൂർ പതിനഞ്ചുമിനിറ്റും വൈകിയാണ് സർവീസുകൾ നടത്തുന്നതെന്ന് റെയിൽവേ അറിയിച്ചു.
Comments