രോഹിത് ശർമ്മയെ വിരേന്ദർ സെവാഗുമായി ഉപമിച്ച് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ രോഹിത് ശർമ്മ ആക്രമണോത്സുകതയോടെയാണ് പുറത്തായത്. രോഹിത് ശർമ്മയുടെ റോൾ വീരേന്ദർ സെവാഗിന്റെ കളിയുടെ കാലത്തേത് പോലെയായിരിക്കുമെന്നും മദ്ധ്യനിരയ്‌ക്ക് ജോലി എളുപ്പമാക്കുമെന്നും രവി ശാസ്ത്രി അഭിപ്രായപ്പെട്ടു. ഐസിസി റിവ്യൂവിൽ സംസാരിക്കവേയാണ് രവി ശാസ്ത്രിയുടെ നിരീക്ഷണം.
‘രോഹിത് ക്രീസിൽ നിൽക്കുകയാണെങ്കിൽ, അയാൾ വേഗം റൺ അടിച്ചു കൂട്ടും. ഒരു ബൗളറെയും ഫോമാക്കാൻ സമ്മതിക്കില്ല. വീരുവിനെപ്പോലെ റണ്ണുകൾ അവൻ അടിച്ചെടുക്കും. വീരേന്ദർ സെവാഗ് ഫോമിലായിരുന്നപ്പോൾ, മദ്ധ്യനിരയുടെ ജോലി വളരെ എളുപ്പമായിരുന്നു. തുടക്കത്തിൽ തന്നെ എതിരാളികളിലെ വീരു വിറപ്പിച്ചു. അദ്ദേഹത്തിന്റെ അതേ റോൾ ഇന്ന് രോഹിത്തിന് നിർവഹിക്കാൻ കഴിയും’.
‘ഒരു ഓപ്പണിംഗ് ബാറ്റർ എന്ന നിലയിൽ രോഹിത്തിന്റെ റെക്കോർഡ് അതിശയകരമാണ്. അവൻ വളരെ നേരത്തെ തന്നെ നിബന്ധനകൾ നിർദ്ദേശിക്കും. ഞാൻ അശ്വിനെ പരാമർശിച്ചു, കോഹ്‌ലിയെക്കുറിച്ച് ധാരാളം സംസാരിക്കും, പൂജാരയെക്കുറിച്ച് ധാരാളം സംസാരിക്കും. പക്ഷേ, രോഹിത്തിന് സ്ഥിരതയോടെ ക്രീസിൽ നിൽക്കാൻ കഴിഞ്ഞെങ്കിൽ അത് ടീമിന് വലിയ ആശ്വാസമാകും. അത്, അവൻ നേടുന്ന റൺസ് കൊണ്ട് മാത്രമല്ല, റൺസ് അടിച്ചെടുക്കുന്ന വേഗത കൊണ്ടും കൂടിയാണ്’.
















Comments