ബെംഗളൂരു: സുഹൃദ് രാഷ്ട്രങ്ങളുമായി ഇന്ത്യ മെച്ചപ്പെട്ട പ്രതിരോധ പങ്കാളിത്തം വാഗ്ദാനം ചെയ്യുന്നതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യ എല്ലാ രാജ്യങ്ങളെയും തുല്യമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
എയ്‌റോ ഇന്ത്യയുടെ ഭാഗമായി നടന്ന സ്പീഡ് കോൊൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുകയാണ് കോൺക്ലേവിന്റെ ലക്ഷ്യമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. നീതി,സഹകരണം, ബഹുമാനം, സമത്വം എന്നിവയെ മുൻ നിർത്തിയാണ് ഇന്ത്യയുടെ പ്രവർത്തനമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
എയ്റോ ഇന്ത്യ തിങ്കളാഴ്ച പ്രധാനമന്ത്രി ബെംഗളൂരുവിൽ ഉദ്ഘാടനം ചെയ്തു. സാങ്കേതിക വിദ്യകളും കഴിവുകളും പ്രദർശിപ്പിക്കാനുള്ള അവസരമാണ് എയ്റോ ഇന്ത്യ 2023 നൽക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments