ബെംഗളൂരു: പ്രതിരോധ സ്റ്റാർട്ട് അപ്പുകൾക്ക് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന്റെ വിജയമന്ത്രം. രാജ്യത്തിന്റ ഭാവി രൂപകൽപ്പന ചെയ്തുകൊണ്ട് മുന്നോട്ട് പോകണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ‘നമ്മുടെ പരിശ്രമങ്ങളും കഴിവുകളും ദൃഢനിശ്ചയവും കൊണ്ട് ഇന്ത്യയുടെ ഭാവി നിർണ്ണയിക്കണം. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്ക് ഇപ്പുറവും നമ്മുടെ ഭാവി രൂപകൽപ്പന ചെയ്ത് മുന്നോട്ട് പോകാൻ നമുക്ക് അവസരം ലഭിച്ചിരിക്കുന്നു.
പുതുതലമുറ വ്യാവസായിക വിപ്ലവത്തിൽ എത്തിക്കാൻ നാം ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. പുതിയ പദ്ധതികൾ ആസുത്രണം ചെയ്യണം അല്ലെങ്കിൽ നിലവിലുള്ളത് പുതിയ രീതിയിൽ വികസിപ്പിച്ചെടുക്കണം. ഇന്ത്യയെ നവീകരിക്കേണ്ടത് രാജ്യത്തെ ഓരോ പൗരന്മാരുടെയും ഉത്തരാവാദിത്ത്വമാണ്’. മന്ഥൻ’ എന്ന പ്രതിരോധ ‘സ്റ്റാർട്ട് അപ്പ്’ വാർഷിക പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവാക്കൾ പരാമ്പരാഗത പാതയിൽ നിന്നും മാറി പുതിയ പാതകളിലുടെ സഞ്ചരിക്കണം. അതിന് മികച്ച ഉദാഹരണമാണ് നമ്മുടെ രാജ്യം വികസിപ്പിച്ചെടുത്ത ഓൺലൈൻ പണമിടപാടുകളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യ ലോകത്തിന് നൽകിയ സന്ദേശമാണ്. രാജ്യത്തിന്റെ വികസനത്തിനും വളർച്ചയ്‌ക്കും മുൻതൂക്കം നൽകി പഴയ സാങ്കേതിക വിദ്യകളും സംവിധാനങ്ങളും പൂർണ്ണമായും ഒഴിവാക്കണം, പുതിയ ചിന്താഗതികളും പാതകളും കണ്ടെത്തേണ്ടത് അത്യാന്താപേക്ഷിതമാണ്. ആ വഴികൾക്കനുസരിച്ച് മുന്നോട്ട് പോകണം അദ്ദേഹം പറഞ്ഞു. സ്റ്റാർട്ട് അപ്പ് എന്നാൽ പുതിയ ഊർജം, പുതിയ പ്രതിബദ്ധത, പുതിയ ഉത്സാഹം എന്നിങ്ങനെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഡിഇഎക്‌സ് സ്റ്റാർട്ടപ്പുകളിൽ നിന്നും എംഎസ്എംഇകളിൽ നിന്നുമുള്ള സംഭരണത്തിനായി ലളിതവും വേഗത്തിലുള്ളതുമായ നടപടിക്രമം പ്രതിരോധ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. പ്രതിരോധത്തിൽ സ്വാശ്രയത്വം കൈവരിക്കുന്നതിനുള്ള വഴികൾ ഐഡിഇഎക്‌സ് തുറന്നു. ഐഡിഇഎക്‌സ് വിജയികളുടെ ബിസിനസ് വികസിപ്പിച്ചാൽ ലക്ഷക്കണക്കിന് ആളുകൾക്ക് രാജ്യത്ത് തൊഴിൽ ലഭിക്കും. ഇന്ത്യൻ പ്രതിരോധ സ്റ്റാർട്ട്-അപ്പ് ഇക്കോസിസ്റ്റത്തിന്റെ വളർച്ചയുടെ ഭാഗമാണ് സ്റ്റാർട്ട്-അപ്പ് മന്ഥൻ. ഐഡിഇഎക്‌സ് ഇതിനോടകം നിരവധി വികസനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ രാജ്യത്തിന്റെ ഉന്നമനത്തിനായി രാജ്യം ഒന്നടങ്കം മുന്നോട്ട് വരേണ്ടതുണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
















Comments