സുവ:12-മത് വിശ്വ ഹിന്ദി സമ്മേളനത്തിന് ഫിജിയിൽ തുടക്കം കുറിച്ചു. ഇന്നലെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോകമെമ്പാടും ഹിന്ദിയെ പ്രോത്സാഹിപ്പിക്കുന്നതിന് വിശ്വ ഹിന്ദി സമ്മേളനം സഹായകരമാകുമെന്ന് ജയശങ്കർ പറഞ്ഞു. കഴിഞ്ഞ ദിവസം ഫിജിയിലെത്തിയ ജയശങ്കറെ ഫിജി വിദ്യാഭ്യാസ മന്ത്രി അസെരി റഡ്രോഡ്രോയാണ് സ്വാഗതം ചെയ്തത്. ഫിജി പ്രസിഡൻറ് റതു വില്യാം മൈവലിലി കടോണിവെരെയും സമ്മേളനത്തിൽ സന്നിഹിതനായിരുന്നു. ഇന്ത്യൻ-ഫിജി സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിലാണ് ലോക ഹിന്ദി സമ്മേളനം നടക്കുന്നത്.
വിശ്വ ഹിന്ദി സമ്മേളനം പോലുള്ള പരിപാടികളിൽ, ഹിന്ദി ഭാഷയുടെ വിവിധ വശങ്ങൾ, ഹിന്ദി ഭാഷയുടെ ആഗോളമായ ഉപയോഗം, ഹിന്ദി ഭാഷയുടെ വ്യാപനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സ്വാഭാവികമാണ്. ഫിജി, പസഫിക് മേഖല, കരാറുള്ള രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഹിന്ദി ഭാഷ നേരിടുന്ന പ്രശ്‌നങ്ങൾ ഇന്ത്യ ചർച്ച ചെയ്യും. പാശ്ചാത്യ ഭാഷകൾക്കും സംസ്‌കാരങ്ങൾക്കും പിറകെ പോയിരുന്ന യുഗം അവസാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
പുരോഗതിയെയും ആധുനികതയെയും പാശ്ചാത്യവൽക്കരണവുമായി തുലനം ചെയ്ത കാലഘട്ടം നമുക്ക് പിന്നിലുണ്ട്. കൊളോണിയൽ കാലഘട്ടത്തിൽ അടിച്ചമർത്തപ്പെട്ട അത്തരം നിരവധി ഭാഷകളും പാരമ്പര്യങ്ങളും ആഗോള വേദിയിൽ വീണ്ടും ശബ്ദം ഉയർത്തുന്നു, എല്ലാ സംസ്‌കാരങ്ങളെയും സമൂഹങ്ങളെയും കുറിച്ച് ലോകം അറിയേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഫിജിയിൽ നടന്ന ലോക ഹിന്ദി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ജയശങ്കർ
















Comments