ഭോപ്പാൽ: ഇന്ത്യൻ മണ്ണിലേക്ക് 12 ചീറ്റപ്പുലികൾ കൂടി എത്തുന്നു. ചീറ്റകളെ പുനരധിവസിപ്പിക്കുക എന്ന ചരിത്ര നീക്കത്തിന്റെ രണ്ടാം ഘട്ടമായാണ്12 ചീറ്റകൾ കൂടി എത്തുന്നത്. ശനിയാഴചയാണ് 12 ചീറ്റകളുടെ രണ്ടാം സംഘം ഇന്ത്യയിൽ എത്തുന്നത്. 10 വർഷംകൊണ്ട് 100 ചീറ്റകളെ ഇന്ത്യക്ക് നൽകാമെന്ന കരാറിന്റെ ആദ്യ ഘട്ടമായാണ് ശനിയാഴ്ച ചീറ്റകളെ എത്തിക്കുന്നത്. ഈ കരാറ് പ്രകാരം ഓരോ വർഷവും 12 ചീറ്റകൾ ആയിരിക്കും ഇന്ത്യയിൽ എത്തുക.
രണ്ടാം ഘട്ടത്തിലെ ചീറ്റകളെയും വരവേൽക്കുന്നത് കുനോ നാഷ്ണൽ പാർക്ക് തന്നെ ആയിരിക്കും. കുനോ പാർക്കിലെ ഭൂപ്രകൃതിയുമായി ആദ്യ സംഘം ഇണങ്ങിയത് കൊണ്ടാണ് രണ്ടാം സംഘത്തെയും അവിടെ തന്നെ പുനരധിവസിപ്പിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം ചീറ്റകൾ ദക്ഷിണാഫ്രിക്കയിൽ നിന്നും യാത്രതിരിക്കും.
ദക്ഷിണാഫ്രിക്കയിലെ ടാംബോ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്നും എയർഫോഴസിന്റെ ട്രാന്സ്പോർട്ട് വിമാനത്തിലാണ് ചീറ്റകൾ എത്തുന്നത്.അരമണിക്കൂർ ഇടവേളക്ക് ശേഷം ക്വാറന്റൈൻ എൻക്ലോഷറുകളിലേക്ക് മാറ്റും. 10 ക്വാറന്റൈൻ എൻക്ലോഷറുകളാണ് ചീറ്റകൾക്കായി കുനോ ദേശീയോദ്യാനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. 2022 ജൂലൈയിൽ ആയിരുന്നു 12 ചീറ്റകളെ കൂടി ആവശ്യപ്പെട്ട് രാജ്യം ദക്ഷിണാഫ്രിക്കയ്‌ക്ക് അപേക്ഷ നൽകിയത്. എന്നാൽ പലവിധ കാരണങ്ങളാൽ അപേക്ഷ അംഗീകരിക്കാൻ വൈകുകയായിരുന്നു.
















Comments