അഗർത്തല : ത്രിപുരയിലെ 60 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നിലവിൽ വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ, മുഖ്യമന്ത്രി മണിക് സാഹ എല്ലാ വോട്ടർമാരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് അഭ്യർത്ഥിച്ചു.വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം മണ്ഡലമായ ബൊറോഡോവാലിയിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി രണ്ടാം തവണയും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. മഹാറാണി തുളസിബതി ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പോളിംഗ് ബൂത്തിൽ തന്റെ വോട്ട് രേഖപ്പെടുത്താൻ സാഹ നേരത്തെ എത്തി. സംസ്ഥാനത്ത് സമാധാനപരമായ വോട്ടെടുപ്പിനായി മുഖ്യമന്ത്രി അബ്യർത്ഥിക്കുകയും ചെയ്തു.
കനത്ത സുരക്ഷയിൽ രാവിലെ 7: 30 ന് ആരംഭിച്ച ത്രിപുര നിയമസഭാ വോട്ടെടുപ്പ് വൈകിട്ട് നാല് മണി വരെ നീളും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച്, 28.14 ലക്ഷം വോട്ടർമാരിൽ 14,15,233 പുരുഷ വോട്ടർമാരും 13,99,289 സ്ത്രീ വോട്ടർമാരും വോട്ടർമാരാണ്. 3,337 പോളിങ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
Comments