ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ കരാറിനൊരുങ്ങി എയർ ഇന്ത്യ. 840 യാത്രാ വിമാനങ്ങൾ കൂടി വാങ്ങിയേക്കുമെന്ന് ഇന്ത്യയുടെ എയർ ലൈൻ ചീഫ് കൊമേഷ്യൽ ഓഫീസർ നിപുൺ അഗർവാൾ അറിയിച്ചു. 840 വിമാനങ്ങൾ വാങ്ങുന്ന കരാറിൽ 370 എണ്ണം ഓപ്ഷണൽ ആണ്. കരാർ പ്രകാരം 470 വിമാനങ്ങൾ എയർ ഇന്ത്യ സ്വന്തമാക്കുന്നതാണ്. ശേഷിക്കുന്നവയാണ് ഓപ്ഷണലാകുന്നത്.
എയർബസ്, ബോയിംഗ് എന്നീ വിമാനക്കമ്പനികളിൽ നിന്നായാണ് വിമാനങ്ങൾ വാങ്ങുന്നതിനായി കരാറിലേർപ്പെട്ടിരിക്കുന്നതെന്ന് നിപുൺ അഗർവാൾ വ്യക്തമാക്കി. എ-320/321 നിയോ/എക്‌സ് എൽ ആർ വിമാനം 210 എണ്ണവും എ350-900/1000 വിമാനം 40 എണ്ണവും എയർബസിൽ നിന്ന് വാങ്ങും. ഉറപ്പായ ഓർഡറുകളിൽ ശേഷിക്കുന്ന വിമാനങ്ങൾ വാങ്ങുന്നത് ബോയിംഗിൽ നിന്നാണ്.
വിമാന എഞ്ചിനുകളുടെ അറ്റകുറ്റപണികൾക്കായി സിഎഫ്എം ഇന്റർനാഷണൽ, റോൾസ്-റോയ്സ്, ജിഇ എയ്റോസ്പേയസ് എന്നിവയുമായി ചേർന്ന് കരാർ ഒപ്പിട്ടതായും എയർ ഇന്ത്യ അറിയിച്ചു. ലോകാത്തര വിമാന കമ്പനിയാക്കി എയർ ഇന്ത്യയെ മാറ്റുമെന്നും നിപുൺ അഗർവാൾ പറഞ്ഞു.
ടാറ്റയുടെ ഉടമസ്ഥത്തിയിലുള്ള എയർ ഇന്ത്യ അമേരിക്കൻ ഏവിയേഷൻ മേജറായ ബോയിംഗിൽ നിന്ന് 220 എയർക്രാഫറ്റ് വിമാനങ്ങൾ വാങ്ങിയിരുന്നു. ചരിത്രപരമായ കരാർ എന്നാണ് അമേരിക്കൻ പ്രസിഡന്റ് ഇക്കാര്യത്തെ വിശേഷിപ്പിച്ചത്.
















Comments