ന്യൂഡൽഹി : ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 257 ഇന്ത്യൻ നഗരങ്ങളിൽ 5ജി സേവനമൊരുക്കി ജിയോ. 2023 അവസാനത്തോടെ പാൻ ഇന്ത്യ കവറേജ് എന്ന ലക്ഷ്യത്തോടെയാണ് ജിയോ പദ്ധതിയ്ക്ക് തുടക്കമിട്ടത്. വരും ദിവസങ്ങളിൽ കൂടുതൽ നഗരങ്ങളിൽ സേവനം ലഭ്യമാക്കുമെന്നും ജിയോ അധികൃതർ അറിയിച്ചിട്ടുണ്ട്.
5ജി സേവനം ലഭ്യമാകുന്ന നഗരങ്ങളിൽ താമസിക്കുന്നവർക്ക് പുതിയ സിം കാർഡ് എടുക്കേണ്ടതില്ല. നിലവിലുള്ള സിം കാർഡിൽ തന്നെ 5ജി കണക്ടിവിറ്റി സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. എന്നാൽ ജിയോ 5ജി ഉപയോഗിക്കുന്നതിനായി ഉപയോക്താക്കൾക്ക് ജിയോ വെൽക്കം ഓഫർ ലഭിക്കുന്നത് വരെ കാത്തിരിക്കേണ്ടി വരും. ഓഫർ ലഭിക്കുന്നവർക്ക് മാത്രമാകും കണക്ടിവിറ്റി ലഭ്യമാകുക.
ആന്ധ്രാപ്രദേശ്, അരുണാചൽപ്രദേശ്, അസം, ബിഹാർ, ചണ്ഡീഗഢ്, ഛത്തീസ്ഗഢ്, ഗോവ, ഡൽഹി, ഗുജറാത്ത്, ഝാർഖണ്ഡ്, ഹരിയാന, കർണാടക, കേരളം, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, ത്രിപുര, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, പഞ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ നഗരങ്ങളിലാണ് 5ജി സേവനം ലഭ്യമാകുക.
കേരളത്തിൽ ആലപ്പുഴ, ചേർത്തല, ഗുരുവായൂർ ക്ഷേത്രം, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം എന്നീ പ്രധാന നഗരങ്ങളിൽ 5ജി സേവനം ലഭ്യമാണ്.
Comments