കണ്ണൂർ: കേരളത്തിൽ വലിയ രാഷ്‌ട്രീയ വിവാദത്തിനാണ് ആകാശ് തില്ലങ്കേരി തിരികൊളുത്തിയത്. ആകാശിന്റെ വെളിപ്പെടുത്തലിലൂടെ സിപിഎമ്മും വെട്ടിലായി. ഇപ്പോൾ, കാപ്പ ചുമത്തി ആകാശ് തില്ലങ്കേരിയെ നാടുകടത്താനാണ് പോലീസ് നീക്കം. ഇതിന് മുന്നോടിയായി ആകാശ് ഉൾപ്പെട്ട കേസുകൾ പൊലീസ് പരിശോധിച്ചു വരികയാണ്.
ഫേയ്സ്ബുക്കിലൂടെ നിരന്തരം ആകാശ് തില്ലങ്കേരി പ്രതികരിക്കുന്നുണ്ടെങ്കിലും ടവർ ലൊക്കേഷൻ മനസിലാക്കാൻ കഴിയുന്നില്ലെന്നും ആകാശിനെ കണ്ടെത്താൻ സാധിക്കുന്നില്ലെന്നുമാണ് പേരാവൂർ ഡിവൈഎസ്പിയുടെ വിശദീകരണം. ആകാശ് എത്ര പ്രകോപനമുണ്ടാക്കിയാലും പ്രതികരിക്കേണ്ടെന്നാണ് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പാർട്ടി നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം.
അതേസമയം, ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഉരുണ്ടു കളിക്കുകയാണ് സിപിഎം. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കണ്ണൂർ ജില്ല സെക്രട്ടറി എം.വി ജയരാജന്റെ പ്രതികരണം. സിപിഎമ്മിന് ക്വട്ടേഷൻ സംഘവുമായി ബന്ധമില്ലെന്നും ഷുഹൈബ് വധത്തില്‍ മാപ്പുസാക്ഷി ആകാനുള്ള ശ്രമമാണ് ആകാശ് നടത്തുന്നതെന്നും എം.വി ജയരാജൻ പറഞ്ഞു.
Comments