തിരുവനന്തപുരം: സബ് ഇൻസ്പെക്ടർക്കെതിരെ സിപിഎം പ്രവർത്തകന്റെ വധ ഭീഷണി. തിരുവനന്തപുരം പൊഴിയൂർ എസ്ഐ സജിയെയാണ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സിപിഎം പ്രവർത്തകനും ബോട്ട് ക്ലബ് ഉടമയുമായ പൂവാർ തെക്കേ തെരുവിൽ മാഹിനാണ് പോലീസ് ഉദ്യോഗസ്ഥനു നേരെ ഭീഷണി മുഴക്കിയത്. അസഭ്യ വാക്കുകളും ഇയാൾ പറയുന്നുണ്ട്.
അനധികൃതമായി പ്രവർത്തിച്ച ബോട്ടുകൾ പിടിച്ചെടുത്തതിലെ വൈരാഗ്യമാണ് ഭീഷണിക്ക് പിന്നിൽ. പരിശോധനയ്‌ക്ക് ഇറങ്ങിയാൽ കൊല്ലുമെന്നാണ് ഭീഷണി. മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടുണ്ടെന്നും, ഡിപ്പാർട്ടുമെന്റിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരും പാർട്ടിക്കാരും തനിക്കൊപ്പമുണ്ടെന്നും മാഹിൻ പറയുന്നു.
പാർട്ടിയുടെയും പോലീസിലെ ഉന്നതരുടെയും അറിവോടെയാണ് താൻ ഭീഷണിപ്പെടുത്തുന്നതെന്നും സംഭാഷണത്തിൽ മാഹിൽ പറയുന്നുണ്ട്. സംഭവത്തിൽ സ്റ്റേഷൻ എസ്എച്ച്ഒ-യ്‌ക്ക് എസ്ഐ പരാതി നൽകിയെങ്കിലും ഇതുവരെ കേസെടുക്കാൻ കൂട്ടാക്കിയിട്ടില്ല. പാർട്ടിയിൽ നിന്നുള്ള സമ്മർദ്ദമാണ് കേസെടുക്കാത്തതിന് പിന്നിലെന്നാണ് സൂചന.
ഇതിന് മുമ്പും എസ്ഐയെ മാഹിൻ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കൃത്യമായ രേഖകളോ ലൈസൻസോ ഇല്ലാതെ നിരവധി ബോട്ടുകളാണ് പൂവാർ കേന്ദ്രീകരിച്ച് അനധികൃതമായി പ്രവർത്തിക്കുന്നത്. ഓരോ സന്ദർശകരിൽ നിന്നും 10000 മുതൽ 12,000 രൂപ വരെയാണ് ഇവർ ഈടാക്കുന്നത്.
















Comments